തൃശ്ശൂര്‍ ചെന്ത്രാപ്പിന്നിയിൽ നിന്നും 20 കിലോയോളം തൂക്കമുള്ള മുള്ളൻപന്നിയെ പിടികൂടി. ഒരു മാസം മുമ്പ് മതിലകം നെടുംപറമ്പ് മേഖലയിൽ നിന്നും മുള്ളൻ പന്നിയെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം.ചെന്ത്രാപ്പിന്നി ഹലുവ ത്തെരുവ് മദ്രസക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയില്‍ നിന്നാണ് മുള്ളൻപന്നിയെ പിടികൂടിയത്. നാട്ടുകാരാണ് മുള്ളന്‍ പന്നിയെ കണ്ടത്. ഉടൻ ഇവരുടെ നേതൃത്വത്തിൽ മതിൽക്കെട്ടിനുള്ളിലെ വഴിയടച്ച് മുള്ളൻപന്നിയെ തടഞ്ഞു വെച്ചു. തുടർന്ന് കൂളിമുട്ടം സ്വദേശി അൻസാരിയെത്തി മുള്ളൻ പന്നിയെ പിടികൂടുകയായിരുന്നു.
ഏകദേശം 20 കിലോയോളം തൂക്കമുള്ള മുള്ളൻ പന്നിയെയാണ് പിടികൂടിയത്. സംഭവമറിഞ്ഞ് നിരവധി പേർ മുള്ളന്‍ പന്നിയെ കാണാന്‍ സ്ഥലത്ത് തടിച്ചു കൂടി. രാവിലെ മുതൽ പ്രദേശത്ത് മുള്ളൻ പന്നിയെ കണ്ടു വന്നിരുന്നതായി നാട്ടുകാർ പറയുന്നു.ചാലക്കുടിയിൽ നിന്ന് ഫോറസ്റ്റ് അധികൃതർ എത്തി മുള്ളൻ പന്നിയെ കൊണ്ടുപോയി.