Share this Article
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കെതിരെ കേസ്
A case against two policemen in the incident of beating up a minor student

പാലായില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കെതിരെ കേസ്.  പാലാ സ്റ്റേഷനിലെ പ്രേംസണ്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.  ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് പാലാ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് കൈമാറി .

ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് അങ്കമാലി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ചെന്നാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശിയായ പാര്‍ത്ഥിപനാണ് മര്‍ദനമേറ്റത്. സ്റ്റേഷനിലെത്തിച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. നട്ടെല്ലിന് പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സ തേടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories