Share this Article
ബസ് കാത്തുനിന്ന വയോധികനെ ആന ഓടിച്ച് പരിക്കേല്‍പ്പിച്ചു
An elderly man who was waiting for a bus was run over by an elephant and injured


തൃശ്ശൂര്‍ അതിരപ്പിള്ളി  വെറ്റിലപ്പാറ പ്ലാന്റേഷൻ വഞ്ചിക്കടവ്  ഒന്നാം  ബ്ലോക്കിൽ ബസ് കാത്തുനിന്ന വയോധികനെ ആന ഓടിച്ച് പരിക്കേല്‍പ്പിച്ചു.  രാവിലെ ഏഴരയുടെ ബസ് കാത്തുനിന്ന 64 വയസ്സുള്ള ശശി കോക്കാടനാണ്  ഓടി വീണ് നെറ്റിയിലും കാലിനും പല്ലിനും പരിക്ക് പറ്റിയത്. ബസ്സ് കാത്തുനിന്നാൽ ശശിയുടെ നേരെ കുട്ടിയടങ്ങുന്ന മൂന്ന് ആനകള്‍  ഓടിക്കുകയായിരുന്നു. ശശി തലനാരിഴക്കാണ് ഓടി രക്ഷപ്പെട്ടത്.

പ്രദേശത്ത് ഇടക്കിടെ കാട്ടാനകൾ കൂട്ടങ്ങളായി എത്താറുള്ളതായി പ്രദേശവാസികള്‍ പറയുന്നു.  പലപ്പോഴും തോട്ടം തൊഴിലാളികളുടെ തൊഴിലിടങ്ങളിലേക്ക് കാട്ടാനകൾ അപ്രതീക്ഷിതമായി ഓടി വരാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. തോട്ടം തൊഴിലാളികളും പ്രദേശവാസികളും കടുത്ത  ഭീതിയിലാണ്. വനം വകുപ്പ്സംരക്ഷണം ആവശ്യമായ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories