Share this Article
ഡ്യൂട്ടിക്കെത്തിയശേഷം കാണാതായ പൊലീസുകാരന്‍ മരിച്ച നിലയില്‍
വെബ് ടീം
posted on 23-10-2023
1 min read
policemen found dead

കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ മരിച്ച നിലയില്‍. സിവിൽ പൊലീസ് ഓഫീസർ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ മുത‌ൽ സുധീഷിനെ സ്റ്റേഷനിൽ നിന്ന് കാണാതായിരുന്നു. 

തുടർന്ന് നടത്തിയ തെരച്ചിലിൽ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്‍റെ ആളൊഴിഞ്ഞ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടി ബി റോഡിൽ മൈജിക്ക് സമീപത്തുവെച്ചാണ് സുധീഷിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.

ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധീഷ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ കേസ് ഫയൽ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. 

അതിനിടെ സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories