Share this Article
നരഭോജി കടുവയെ തിരിച്ചറിഞ്ഞു; മനുഷ്യനെ ആക്രമിച്ചത്‌ WWL 45 എന്ന കടുവ
The man-eating tiger was identified; The man was attacked by a tiger named WWL 45

വയനാട്ടിൽ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നത്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിൽ ഉള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണിത്. വകുപ്പ് നിയോഗിച്ച റാപ്പിഡ് റസ്പോൺസ് ടീം കടുവയുടെ നീക്കം നിരീക്ഷിച്ചു വരുന്നു. ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories