Share this Article
നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റില്‍
വെബ് ടീം
posted on 16-12-2023
1 min read
afe-and-strong-investment-fraud-praveen-ranas-accomplice-arrested

തൃശ്ശൂര്‍: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ കൂട്ടാളി പിടിയിൽ.പാലയൂര്‍ സ്വദേശി സലിൽ കുമാര്‍ (43) ആണ് പിടിയിലായത്.തൃശ്ശൂര്‍ തിരൂരിലെ വാടക വീട്ടില്‍ നിന്നാണ് പിടിയിലായത്.തൃശ്ശൂർ സാമ്പത്തിക കുറ്റാന്വേഷ്യണ വിഭാഗം  ഡി.വെെ.എസ്.പി  സന്തോഷ് ടി ആർ  ആണ്  പ്രതിയെ  അറസ്റ്റ് ചെയ്തത്.സേഫ് & സ്ട്രോംങ്ങ് ബിസിനസ് കണ്‍സള്‍ട്ടന്‍റ് പ്രെെവറ്റ് ലിമിറ്റഡ് , സേഫ് & സ്ട്രാേംങ്ങ് നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായിരുന്നു സലില്‍ കുമാര്‍.

 300 കോടിയോളം രൂപ ഈ സ്ഥാപനങ്ങളിലൂടെ റാണയും സംഘവും തട്ടിച്ചെന്നാണു കണക്ക്. നിക്ഷേപകരെ വിശ്വസിപ്പിക്കാനായി ഇവർ പല പേരുകളിൽ കമ്പനികൾ തുടങ്ങിയെങ്കിലും ഇവയൊന്നും പ്രവർത്തിച്ചിരുന്നില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories