Share this Article
സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം
വെബ് ടീം
posted on 04-09-2023
1 min read
BODY OF MAN FOUND ON SEPTIC TANK

തൃശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ഞൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് അജ്ഞാതമൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം പ്രദേശത്ത് മറ്റൊരു വ്യക്തിയെ കാണാനില്ലെന്ന് പറഞ്ഞ് കുന്നംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  ഈ സെപ്റ്റിക് ടാങ്ക് കഴിഞ്ഞദിവസം വൃത്തിയാക്കിയതായി  പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് കുന്നംകുളം അസിസ്റ്റന്റ്  പൊലീസ് കമ്മീഷണര്‍ സിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് ലഭിക്കുന്ന വിവരം.

സ്ഥലം ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories