'ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്' എന്ന ചിത്ര-ശില്‍പ്പ പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. വയനാട് ആര്‍ട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്‌സും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്
13 കലാകാരന്‍മാരുടെ ചിത്രപ്രദര്‍ശനം ആണ് 'ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്'. ഓസ്‌കാര്‍ ജൂറി അംഗം പി.സി. സനത് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാകാരന്മാര്‍ മണ്‍ചെരാതുകള്‍ തെളിയിച്ചു.ഉണര്‍വ് നാടന്‍ കലാ പഠന കേന്ദ്രം അവതരിപ്പിച്ച കലാസന്ധ്യയും ചിത്രപ്രദര്‍ശനത്തിന്റെ മാറ്റ് കൂട്ടി.അരുണ്‍ വി സി, ബിനീഷ് നാരായണന്‍, ചിത്ര എലിസബത്ത്, ദീപ കെ പി, ജോര്‍ജ്കുട്ടി, ജോസഫ് എം വര്‍ഗീസ്, ഞാണന്‍, പ്രസീത ബിജു, രമേഷ് എം ആര്‍, ഇ സി സദാസാനന്ദന്‍, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, , വിനോദ് കുമാര്‍ എന്നിവരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.കലയിലെ മാറുന്ന ഭാവുകത്വം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. മാനന്തവാടിയിലെ പ്രദര്‍ശനം 6 ന് സമാപിക്കും. തുടര്‍ന്ന് തൃക്കൈപ്പറ്റ ഉറവ് ബാംബു റിസോര്‍ട്ടിലും 'ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് 'നടക്കും.