Share this Article
കുളനടയില്‍ ജീപ്പ് KSRTC സ്വിഫ്റ്റ് ബസില്‍ ഇടിച്ച് അപകടം; രണ്ട് മരണം
വെബ് ടീം
posted on 30-08-2023
1 min read
two deaths in kulanada accident

പത്തനംതിട്ട കുളനടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളനട എംസി റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവര്‍ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം കോട്ടയ്ക്കല്‍ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്. 

കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴുപേരാണ് അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പില്‍ ഉണ്ടായിരുന്നത്. 

കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories