Share this Article
പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി നഗ്‌നതപ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമത്തിന്‌ ശ്രമം;പ്രതി അറസ്റ്റില്‍
Attempted sexual assault by restraining the girl and displaying her nudity; the accused was arrested

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി നഗ്നത പ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കുന്നംകുളം  പൊലീസ്  അറസ്റ്റ് ചെയ്തു. മരത്തംകോട് സ്വദേശി  47 വയസ്സുള്ള ബിജുവിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള  പൊലീസ്  സംഘം അറസ്റ്റ് ചെയ്തത്.

നവംബർ  25 നായിരുന്നു കേസിനാസ്പദമായ സംഭവം.വൈകിട്ട് അഞ്ച് മണിയോടെ സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞ് നടന്നു വരികയായിരുന്ന പെൺകുട്ടിയെ പ്രതി ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞുനിർത്തിയതിനുശേഷം നഗ്നത പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന്  പൊലീസ്  പറഞ്ഞു. സംഭവത്തെ തുടർന്ന് ഭയന്ന് വീട്ടിലേക്കോടിയ പെൺകുട്ടിയെ പിന്തുടർന്ന പ്രതി വീട്ട് മുറ്റത്തേക്ക് അതിക്രമിച്ചു കയറി.

കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടയാണ് പ്രതി പിടിയിലായത്. നേരത്തേയും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലും മോഷണ കേസിലും ഇയാൾ പ്രതിയാണെന്ന്  പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories