കണ്ണൂർ: സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം.അസം സ്വദേശി റാക്കി ബുള്‍ ഇസ്ലാം(31) ആണ് മരിച്ചത്.കുറുമാത്തൂരിലാണ് സംഭവം.സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുന്നതിനിടയിലാണ് അപകടം
അഗ്നിരക്ഷാസേന എത്തി സ്‌ളാബ് നീക്കിയാണ് റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്.
മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിനിടെ ഷേഡ് ഒന്നാകെ അടര്‍ന്നു വീഴുകയായിരുന്നു. താഴെ നിന്നിരുന്ന യുവാവിന്റെ ശരീരത്തിലേക്കാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഷേഡ് പതിച്ചത്. തളിപ്പറമ്പില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സ്ലാബ് നീക്കി പുറത്തെടുത്തപ്പോഴേക്കും റാക്കിബുള്‍ ഇസ്ലാം മരിച്ചിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.