ഇടുക്കി ആവറുക്കൂട്ടി തേക്കിന്‍ചുവട് ഭാഗത്ത് നിന്നും വനപാലകര്‍ ആനക്കൊമ്പ് കണ്ടെടുത്തു.ദിവസങ്ങള്‍ക്ക് മുമ്പ് കുറത്തിക്കുടി ഭാഗത്ത് നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ പിടിയിലായ പ്രതികളിലൊരാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച് വച്ചിരുന്ന രണ്ട് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.സംഭവത്തില്‍ വനംവകുപ്പ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കുറത്തിക്കുടി മേഖലയില്‍ നിന്നും വനംവകുപ്പുദ്യോഗസ്ഥര്‍ 9 കിലോയോളം തൂക്കം വരുന്ന രണ്ടാന കൊമ്പുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പുരുഷോത്തമന്‍ ഉണ്ണിയെന്ന് വിളിക്കുന്ന സതീഷ്, ബാലന്‍ എന്നിങ്ങനെ മൂന്ന് പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു.ആനക്കൊമ്പ് ആവറുകുട്ടി ഭാഗത്തെ വനത്തില്‍ നിന്നം ശേഖരിച്ചതാണെന്നായിരുന്നു പ്രതികള്‍ നല്‍കിയ വിവരം.ഇതിന് ശേഷമാണിപ്പോള്‍ ആവറുക്കൂട്ടി തേക്കിന്‍ചുവട് ഭാഗത്ത് നിന്നും മറ്റ് രണ്ടാനക്കൊമ്പുകള്‍ കൂടി വനംവകുപ്പുദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
മുമ്പ് പിടിയിലായ സതീഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആവറുകുട്ടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് ആന കൊമ്പുകള്‍ കൂടി കണ്ടെടുത്തതെന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഈ സംഭവത്തില്‍ പുതിയതായി മറ്റ് രണ്ട് പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വനംവകുപ്പ് നല്‍കുന്ന സൂചന.ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.