Share this Article
അങ്കമാലി കറുകുറ്റിയിലെ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു
One person died in the fire at Angamali Karukutty

ഇന്നലെ വൈകുന്നേരം  അങ്കമാലി കറുകുറ്റിയിലുണ്ടായ  തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു .ന്യൂ ഇയര്‍ കുറിസ് ജീവനക്കാരന്‍ ബാബു ആണ് മരിച്ചത്.കറുകുറ്റി ദേശീയ പാതയ്ക്കു സമീപത്തുള്ള ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ  കെട്ടിടത്തിനായിരുന്നു തീ പിടിച്ചത് .മൃതദേഹം കത്തികരിഞ്ഞ നിലയില്‍ വ്യാപാര സ്ഥാപനത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കണ്ടെത്തിയത്. റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നത് പരിസരത്ത് പരിഭ്രാന്തി പരത്തിയിരുന്നു .അങ്കമാലി ഫയര്‍ സ്റ്റേഷനിലെ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories