കാസർകോട് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശിനി റുബീന (30), മകൾ ഹനാന മറിയം എന്നിവരാണ് മരിച്ചത്. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യയാണ് റുബീന. ഹനാനയുമായി റുബീന കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കിണറിന് സമീപം ഇവരുടെ ചെരിപ്പുകള്‍ കണ്ടെത്തി. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സംഭവത്തിനു പിന്നാലെ റുബീന എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്. മകനെ നന്നായി നോക്കണമെന്നാണ് കത്തിലുള്ളതെന്നാണ് റിപ്പോർട്ട്.രണ്ട് ദിവസം മുൻപ് കുടുംബാംഗങ്ങളോട് ഒത്ത് താജ് മഹൽ ഉൾപ്പെടെ സന്ദർശിച്ചിരുന്നു.
റുബീന കളനാട് ഹൈദ്രോസ് ജമാഅത്തിൽ ട്യൂഷൻ ടീച്ചറാണ്.റുബീന എം എ ഇംഗ്ലീഷ് പൂർത്തിയാക്കിയിരുന്നു ഭർത്താവ് താജുദ്ദീൻ വിദേശത്താണ്.