Share this Article
ആശുപത്രിയിൽ കയറി ആക്രമണം; 6 ഗുണ്ടകൾ അറസ്റ്റിൽ
Six people were arrested in the case of clash between goons at Vaikom government hospital

വൈക്കം സർക്കാർ ആശുപത്രിയിൽ ഗുണ്ടകൾ ഏറ്റുമുട്ടിയ കേസിൽ ആറു പേർ അറസ്റ്റിൽ. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ്  ആറു പേരെ പിടികൂടിയത്. ഇരുമ്പുഴിക്കര   ഉദയാനപുരം സ്വദേശികളാണ് അറസ്റ്റിൽ ആയത്.

ഇരുമ്പുഴിക്കര സ്വദേശികളായ സലിംകുമാർ,മോഹൻ, വിഷ്ണു,സ്വരാജ്,പ്രവീൺ, പ്രദീപ്,ശ്യാംലാൽ, എന്നിവരാണ് പിടിയിലായത്.  കഴിഞ്ഞ ഞായറാഴ്ച രാത്രി 8 മണിയോടെയാണ് വൈക്കം സർക്കാർ ആശുപത്രിയിൽ സംഘങ്ങൾ ഏറ്റുമുട്ടിയത് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories