Share this Article
പള്ളി പെരുന്നാള്‍ കണ്ട് മടങ്ങിയ യുവാവ് രാത്രി കിണറ്റില്‍ വീണു; ഒരു രാത്രി മുഴുവൻ കിണറ്റിൽ; രാവിലെ രക്ഷിച്ച് കൊട്ടയിൽ പുറത്തെത്തിച്ചു
വെബ് ടീം
posted on 24-10-2023
1 min read
YOUNG MAN FELL IN TO WELL

തൃശൂര്‍: പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, രാത്രി കിണറ്റില്‍ വീണ യുവാവിനെ രാവിലെ രക്ഷിച്ച് പുറത്തെത്തിച്ചു. യുവാവ് കിണറ്റിൽ  കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍. രാവിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. 

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്. ഒല്ലൂര്‍ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ  വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്.

കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍. തൃശൂര്‍ അഗ്‌നി രക്ഷാ സേന അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ റ്റി എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച് കരയ്ക്കു കയറ്റിയത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories