Share this Article
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഹരി സംഘത്തിന്റെ അതിക്രമം; മൂന്നുപേർ അറസ്റ്റിൽ
Intoxicated gang attack at Balussery police station; Three people were arrested

കോഴിക്കോട് ബാലുശ്ശേരി  പൊലീസ് സ്റ്റേഷനില്‍ ലഹരി സംഘത്തിന്റെ അതിക്രമം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്ണികുളം കരിങ്ങാലിമ്മല്‍ റബിന്‍ ബേബി, അവിടനല്ലൂര്‍ പൊന്നാറമ്പത്ത് ബബിനേഷ്,വട്ടോളി ബസാര്‍  തെക്കെ ഇല്ലത്ത് നിഥിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പ്രതികൾ അതിക്രമം കാണിച്ചത്. കൂടാതെ ഇവർ പൊലീസിനെ അസഭ്യം  പറയുകയും, സ്റ്റേഷന്‍ പരിസരത്ത് അടിപിടി ഉണ്ടാക്കുകയും  ചെയ്തിരുന്നു. ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.കെ.സുരേഷ്‌കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories