നെടുപുഴ സി ഐ ക്രൈം ബ്രാഞ്ച് എസ് ഐക്കെതിരെ കേസെടുത്തത് കള്ളകേസാണെന്ന് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് എസ് ഐ ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചതായി കേസെടുത്തിരുന്നു. എന്നാൽ ഇതൊരു കള്ളകേസാണെന്നാണ് സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകളുടെ റിപ്പോർട്ട്. നെടുപുഴ സി ഐ ടി ജി ദിലീപിനെതിരെ അന്വേഷത്തിന് ഉത്തരവിട്ടു.
സിറ്റി ക്രൈം ബ്രാഞ്ച് എസ് ഐ ആമോദ് എന്നയാൾ കഴിഞ്ഞ 30ന് അവധിയിൽ ആയിരുന്നു. വൈകീട്ട് അഞ്ചരയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ആമോദ് ആറ് മണിയോടെ വാടൂക്കരയിൽ ഉള്ള സദാനന്ദൻ എന്നയാളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് ജീപ്പിൽ നെടുപുഴ സി ഐയും കൂടെ ഉണ്ടായിരുന്ന ഒരു പോലീസ് കാരനും അവിടെയെത്തുന്നത്. തുടർന്ന് ഇയാളോട് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദ്യം ചെയ്യുകയായിരുന്നു. മാത്രവുമല്ല അടുത്തുള്ള ഓട്ടു കമ്പനിയിൽ നിന്നും മദ്യക്കുപ്പിയുടെ ഒരു ഭാഗം കണ്ടെടുക്കുകയും ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് വൈദ്യപരിശോധനക്ക് എത്തിക്കുകയായിരുന്നു . എന്നാൽ വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞെങ്കിലും രക്തസാമ്പിളുകൾ എടുക്കണം എന്നു പറഞ്ഞ് സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തു.
നെടുപുഴ സി ഐ ഡി. ജി ദിലീപ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ എസ് ഐയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് എസ് ഐയുടെ ഭാര്യയാണ് മുഖ്യമന്ത്രിക്കും മേലുദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് വിശദമായ പരാതികൾ നൽകിയത്. ഇതേതുടർന്ന് വിശദമായ അന്വേഷണം നടന്നു. സി ഐയുടെ കൂടെ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അടക്കം മൊഴി രേഖപ്പെടുത്തി. ശേഷം ഇതൊരു കള്ളകേസാണെന്ന് തെളിഞ്ഞു. ഡി ഐ ജി വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.