Share this Article
ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി
വെബ് ടീം
posted on 20-09-2023
1 min read
husband kills wife surrenders himself to police

കല്‍പ്പറ്റ: വയനാട് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം.

കൊലപാതക കാരണം വ്യക്തമല്ല. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന് പിന്നാലെ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കമ്പളക്കാട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories