കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ പുലി ചത്തു. മയക്കുവെടി വച്ച് കിണറ്റിൽ നിന്നും പുറത്തെത്തിച്ച് കൂട്ടിലാക്കിയെങ്കിലും പുലി ചത്തു. നാളെ വയനാട്ടിൽ പോസ്റ്റ് മോർട്ടം നടത്തും. കിണറ്റിൽ നിന്ന് പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. പിടികൂടി മണിക്കൂറുകൾക്ക് പിന്നാലെയാണ് പുലി ചത്തത്. പിടികൂടുമ്പോൾ തന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടർന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്.
അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. എട്ട് മണിക്കൂർ രക്ഷാപ്രവർത്തനത്തിനു ശേഷമാണ് പുലിയെ കിണറ്റിന്റെ വെളിയിലേക്ക് എത്തിച്ചത്. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു.