Share this Article
നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരം; മുഖത്തെ മുറിവ് തുന്നിക്കെട്ടി
വെബ് ടീം
posted on 21-12-2023
1 min read
tiger surgery successful

തൃശ്ശൂര്‍: വയനാട്ടിൽ നിന്ന് പിടിയിലായ കടുവയുടെ ശസ്ത്രക്രിയ വിജയകരം. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ട‌ർ ആർ. കീർത്തി ഐ എഫ് എസ് അറിയിച്ചു. 

ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നേരമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തിൽ വയ്ക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories