Share this Article
തിരുവല്ലത്ത് യുവതി ജീവനൊടുക്കിയത്‌ കുഞ്ഞിനെ കൊണ്ടുപോയ മനോവിഷമം മൂലമെന്ന് എഫ്ഐആർ
FIR that the woman committed suicide in Thiruvallam due to the mental anguish of taking her baby away

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.  കുഞ്ഞിനെ കൊണ്ടുപോയ മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആർ. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പരാതിപെട്ടിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു വണ്ടിത്തടം സ്വദേശി ഷഹന ജീവനൊടുക്കിയത്. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങളെ തുട‍ര്‍ന്ന് ഷഹന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭ‍ര്‍തൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭ‍ര്‍ത്താവ് നൗഫൽ ഷഹനയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുട‍ര്‍ന്ന് നൗഫൽ, ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി കൈക്കലാക്കി വീട്ടിലേക്ക് കൊണ്ട് പോയി. പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത്. 

സംഭവത്തിൽ തിരുവല്ലം പൊലീസ്  കേസെടുത്തു. പിന്നാലെ  ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ വീട്ടുകാർ രംഗത്ത് വന്നു. ഭർതൃമാതാവ് ഷഹനയെ നിരന്തരം ശാരീരികമായി പീഢിപ്പിച്ചിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു.

കുഞ്ഞിനെ കൊണ്ടുപോയ മനോവിഷമം മൂലമാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. അതോടൊപ്പം ഷഹനയുടെ കയ്യിലും മുഖത്തും പരുക്കേറ്റതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി. കൂടുതൽ പേരുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷം ഭർത്താവ് നൗഫലിന്റെ കുടുംബത്തെയും പോലീസ് ചോദ്യം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories