Share this Article
ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിച്ചു; ഉടമ ഗുരുതരാവസ്ഥയില്‍
വെബ് ടീം
posted on 08-08-2023
1 min read
CAR CATCHES FIRE IN KOTTAYAM

കോട്ടയം: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറയില്‍ ആണ് സംഭവം.  57കാരനായ പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.

ഡ്രൈവറായ സാബു കാറില്‍ തനിച്ചായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories