Share this Article
തൃശ്ശൂരിൽ യുവാവ് മുങ്ങിമരിച്ചു
A young man drowned in Thrissur

തൃശ്ശൂര്‍ കുന്നംകുളം വടുതല എരുകുളത്തിൽ യുവാവ് മുങ്ങിമരിച്ചു. അഞ്ഞൂർ പിള്ളക്കാട് സ്വദേശി കുമ്മത്തിൽ വീട്ടിൽ 33 വയസ്സുള്ള ബിനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.കുളത്തിൽ നീന്താൻ ഇറങ്ങിയ സംഘത്തിലെ ബിനീഷ് കുളത്തിൽ മുങ്ങുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ  നാട്ടുകാർ ഓടിക്കൂടി. ഇവര്‍ 

വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലില്‍ ആണ്  മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ   സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ,  സീനിയർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രവീന്ദ്രൻ, അഗ്നിരക്ഷസേന ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, പവിത്രൻ, അമൽ, ജിഷ്ണു, വിഷ്ണുദാസ്,  സിവിൽ ഡിഫൻസ് അംഗങ്ങളായ സജീഷ്, മിഥിലാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories