ഏക്കറുകണക്കിന് ഭൂമിയിലെ ഏലകൃഷി സമീപവാസികൾ കീടനാശിനി ഉപയോഗിച്ച് നശിപ്പിച്ചതായി പരാതി.ഇടുക്കി മൂന്നാർ പോതമേട് മുത്തുമുടി കോളനിയിലെ 77 വയസുകാരി പുഷ്പകുമാറിയുടെ കൃഷിത്തോട്ടമാണ് സമീപവാസികൾ കീടനാശിനി ഉപയോഗിച്ച് നശിപ്പിച്ചത്.
45 വർഷമായി കൈവശം ഉള്ള പോതമേട് മുത്തുമുടിയിലെ ഭൂമി പുഷ്പകുമാരിയുടെ അവകാശത്തിലുള്ളതാണ്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അയൽവാസി ഭൂമിതട്ടിയെടുക്കുന്നതിന് ശ്രമം ആരംഭിച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിൽ ദിവസവും തർക്കങ്ങൾ ഉടലെടുക്കുകയും ചെയ്തു.ഭൂമിയുടെ അവകാശം സംബന്ധിച്ച് താലൂക്കിൽ പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ബന്ധപ്പെട്ടർ തയാറായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വിളവെടുക്കാൻ പാകമായി നിന്ന ഏലക്ക ചെടികൾ അയൽവാസി കീടനാശിനി അടിച്ച് നശിപ്പിച്ചതെന്ന് 77 വയസുകാരിയായ പുഷ്പകുമാരി പറയുന്നു.
ഭൂമി സംബന്ധിച്ച് തർക്കങ്ങൾ രൂക്ഷമായതോടെ അയൽവാസിയെ പുഷ്പ കുമാരിയുടെ ഭൂമിയുള്ള ഭാഗത്തേക്ക് പോകുന്നത് പോലീസ് വിലക്കിയിരുന്നു. ഇത് മറികടന്നാണ് ഇയാൾ വീണ്ടും എത്തിയതെന്നാണ് ആരോപണം