തൃശൂർ: പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി വിൽപന നടത്തി പണമുണ്ടാക്കിയ യുവാവ് പിടിയിൽ.പെൺകുട്ടിയുടെ പരാതി പ്രകാരം എളനാട് പരുത്തിപ സ്വദേശിയായ കുന്നത്ത് വീട്ടിൽ അഭിമന്യൂ മകൻ അഭിരാമിനെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ ഫോണിലേക്ക് സ്പാം കോൾ വന്നതിലെ നമ്പർ സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ പരാതിക്കാരിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ഒരു പെയ്ഡ്അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളതായും അതിൽ നഗ്ന ഫോട്ടോ ആവശ്യപ്പെടുന്നവർക്ക് പെൺകുട്ടിയുടേതും തന്റെതും ഉൾപ്പെടെ പലരുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും പണത്തിന് വിൽപന നടത്തുകയായിരുന്നു.