Share this Article
വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
posted on 02-09-2023
1 min read
 Girl Collapsed and Died at Valanjanganam Water Falls

ഇടുക്കി: വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മ‍ഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന സലിം(21) ആണു മരിച്ചത്. വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപത്തു വച്ചാണ് സംഭവം.‌‌

ശനിയാഴ്ച ഉച്ചയ്ക്ക് 2നു കുടുംബാംഗങ്ങൾക്കൊപ്പം വിനോദ സ‍ഞ്ചാരത്തിനെത്തിയതാണ് യുവതി. ഇവിടെ വച്ചാണ് യുവതി കുഴഞ്ഞ് വീഴുന്നത്. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർത്ഥിയാണ് സഫ്ന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories