മൂന്നാർ:സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും സിപിഐഎം നേതാവും മുൻമന്ത്രിയുമായ എം.എം.മണി. താൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. അടികൊടുത്താലും ജനം കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ഇടുക്കി ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.
‘‘ അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യംപോകും.അടിച്ചാൽ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കൾ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാർഗം സ്വീകരിക്കണം. അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടും.’’–എം.എം.മണി പറഞ്ഞു.