Share this Article
image
തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി
Thrissur has again unleashed a tiger in  Palappilly

തൃശ്ശൂർ  പാലപ്പിള്ളിയിൽ  തുടർച്ചയായി രണ്ടാംദിവസവും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കന്നാറ്റുപ്പാടം സർക്കാർ സ്കൂളിന് സമീപത്താണ് പുലിയിറങ്ങിയത്.പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥലത്തെത്തിയ വനപാലകർ സ്ഥിരീകരിച്ചു.ജനവാസ മേഖലയിൽ തുടർച്ചയായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ  കൊല്ലുന്നത് പതിവായതോടെ നാട്ടുകാരും  ഭീതിയിലാണ്. 

പുലി ആക്രമിച്ച് കൊന്ന പശുക്കുട്ടിയുടെ ജഡം സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ്  കണ്ടെത്തിയത്.നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിൻ്റെ മതിലിനോട് ചേർന്ന് 20 മീറ്റർ മാത്രം  മാറിയാണ് പശുക്കുട്ടിയുടെ ജഡം  കണ്ടത്. ഇത് രക്ഷിതാക്കളിൽ കടുത്ത ഭീതിയാണ് ഉണ്ടാക്കിയിട്ടുള്ളത്..

ഇവിടെ നിന്ന് 100 മീറ്റർ മാറിയാണ് കഴിഞ്ഞ ദിവസം പുലി പശുക്കുട്ടിയെ കൊന്നത്. ഒരാഴ്ചക്കിടെ ഇത്  മൂന്നാം തവണയാണ് പ്രദേശത്ത് പുലിയിറങ്ങുന്നത്. രണ്ടാഴ്ച മുൻപ് ഇതുവഴി പോയ കാർ യാത്രക്കാരൻ പകർത്തിയ റോഡ് മുറിച്ച് കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ  വാർത്തയായിരുന്നു.

തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങി പാർക്കുന്ന മേഖലയിൽ പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനംവകുപ്പ്  കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആരോപണം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories