Share this Article
പ്രധാനാധ്യാപകനേയും കുടുംബത്തേയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട പിടിയില്‍
Notorious gangster arrested for carjacking headmaster and his family

ചാലക്കുടി പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനേയും കുടുംബത്തേയും കാർ തടഞ്ഞു നിർത്തി  ആക്രമിച്ച  കുപ്രസിദ്ധ ഗുണ്ട പിടിയിൽ..പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽ എബി എന്നറിയപ്പെടുന്ന നെല്ലിശേരി എബിൻ  ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ  ഏപ്രിൽ 29ന് ആയിരുന്നു സംഭവം.  കാറിൽ സഞ്ചരിക്കുകയായിരുന്നു  മാള സ്വദേശിയായ അധ്യാപകൻ. ആ സമയം  കാറിന്  മുൻപിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം എബിൻ  സ്കൂട്ടറോടിച്ചു. ഇതോടെ അധ്യാപകൻ  എബിനോട്  സ്കൂട്ടർ റോഡിന്  സൈഡിലൂടെ ഓടിച്ചു കൂടെ എന്ന്  ചോദിച്ചു.

ഇതിൽ പ്രകോപിതനായ എബിൻ കാറിൻ്റെ മുന്നിലെയും, വശങ്ങളിലേയും    ചില്ലുകൾ ഹെൽമറ്റുകൊണ്ട് തല്ലിപ്പൊട്ടിക്കുകയും അധ്യാപകനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തതായി അറിഞ്ഞ എബിൻ നാളുകളായി ഒളിവിലായിരുന്നു.

രണ്ട് വർഷംമുമ്പ് കൊന്നക്കുഴിയിൽ കർഷകനെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപോയ എബിനെ എറണാകുളം  മുനമ്പത്തു നിന്നുമാണ് അന്ന് പോലീസ് പിടികൂടിയത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ.

ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ  പിടികൂടിയത്. എബിനെ സംഭവ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പു നടത്തി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories