കാസർഗോഡ്, കാഞ്ഞങ്ങാട്ട് ഡെങ്കിപ്പനി വ്യാപന ഭീഷണിയിൽ.നഗരസഭാ പരിധിയിൽ ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്.മീൻ പെട്ടികൾ നീക്കം ചെയ്യാതെ കൂട്ടിയിടുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമായെന്നാണ് കണ്ടെത്തൽ.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യ മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ റോഡ്, എന്നിവിടങ്ങളിൽ നടത്തിയ പരിശോധന അടിസ്ഥാനത്തിലാണ് അധികൃതർ ഡെങ്കി മുന്നറിയിപ്പ് നൽകിയത്.
ജനങ്ങൾ കൂടുതലായി എത്തിച്ചേരുന്ന പ്രദേശങ്ങളിൽ മീൻ പെട്ടികൾ നീക്കം ചെയ്യാതെ കൂട്ടിയിടുന്നത് കൊതുകുകൾ വളരുന്നതിനും രോഗം പടർന്നു പിടിക്കുന്നതിനും പ്രധാന കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ.
കൃത്യമായ ഇടപെടൽ നടത്തി മീൻ പെട്ടികൾ നീക്കം ചെയ്യാൻ നിർദ്ദേശം ഉണ്ടെങ്കിലും അതൊന്നും കരാറുകൾ പാലിക്കാറില്ല.പ്രദേശത്ത് കൊതുശല്യം രൂക്ഷമാണെന്ന് വ്യാപാരികളും പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങൾ ഉണ്ടായ മഴയിൽ മീൻ പെട്ടികളിൽ വെള്ളം കെട്ടിക്കിടന്നത് കൊതുക് ലാർവകൾ പെരുകുന്നതിന് കാരണമായതായി പരിശോധനയിൽ കണ്ടെത്തി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണ് നഗരസഭയോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.