പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ബിവറേജിനു മുന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. മന്ദമരുതി ഭാഗത്തു വച്ചാണ് റാന്നി സ്വദേശിയായ അമ്പാടിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അരവിന്ദ്, അജോ, ശ്രീക്കുട്ടന്‍ എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്. അമ്പാടിയെ ഇടിച്ചിട്ട വാഹനം എറണാകുളം ചിറ്റൂര്‍ റോഡില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു