Share this Article
കുറ്റിയാര്‍വാലിയില്‍ നായാട്ടിനെത്തിയ സംഘത്തില്‍പ്പെട്ട രണ്ടു പേരെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി
The forest department officials caught two members of the group who had come to hunt  in Kuttiarvali


ഇടുക്കി മൂന്നാർ കുറ്റിയാർവാലിയിൽ നായാട്ടിനെത്തിയ സംഘത്തിൽ പെട്ട രണ്ടു പേരെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി.നാലു പേർ ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ ഒന്നിന് കുട്ടിയാർവാലിയിൽ പട്രോളിങ്ങ് നടത്തുന്നതിനിടയിൽ വെടിയൊച്ചകൾ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്. ആനച്ചാൽ തോക്കുപാറ സ്വദേശികളായ കാരാമയിൽ അജീഷ് വാവച്ചൻ.

കല്ലുങ്കൽ അനന്ദു വിശ്വനാഥൻ എന്നിവരെയാണ് ദേവികുളം റെയ്ഞ്ചോഫീസർ പി.വി. വെജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സംഘത്തിലുണ്ടായിരുന്ന മറ്റു നാലു പേർ ഓടി രക്ഷപ്പെട്ടു.

ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, ആഡംബര ബൈക്ക്,  ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തു.ഇവർ വെടിവച്ച മ്ലാവിനെ ചത്ത നിലയിൽ  കണ്ടെത്തി.

പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ഈ സംഘം സ്ഥിരമായി പ്രദേശത്ത് നായാട്ട് നടത്തുന്നവരാണെന്ന് കണ്ടെത്തി.  ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റുചെയ്തു.ഓടി രക്ഷപ്പെട്ട 4 പേർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി വനം വകുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories