Share this Article
image
കാസർഗോഡ് ആരാധനായലങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച പരമ്പര
Series of Temple Thefts in Kasaragod

ഒരു ഇടവേളയ്ക്കുശേഷം  കാസര്‍കോട്ടേ ആരാധനായലങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച പരമ്പര. രണ്ടു ദിവസത്തിനിടെ ആറിടത്താണ്  മോഷണം നടന്നത്. തമിഴ്നാട് തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സൂചന. അതേസമയം  വീടും കടകളും കുത്തിത്തുറന്നുള്ള കവര്‍ച്ച ജനങ്ങളില്‍ ആശങ്കയുയയര്‍ത്തുന്നു.

രണ്ടു ദിവസത്തിനുള്ളില്‍ കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ മാത്രം ആറ് ആരാധനലായങ്ങളിലാണ് കവര്‍ച്ച നടന്നത്. പ്രധാനമായും ക്ഷേത്ര ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ  പൊളിക്കുന്നത്.മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തില്‍ പൂട്ട് തകര്‍ത്ത്  ശ്രീകോവിലിനുള്ളിലെ  അഞ്ചുലക്ഷത്തിന്റെ വെള്ളിയില്‍ തീര്‍ത്ത അയ്യപ്പന്റെ  ചിത്രം കവർന്നു..

വിഗ്രഹത്തിന് ചുറ്റുമുള്ള വെങ്കല കവചവും, രുദ്രാക്ഷം കെട്ടിയ 500 ഗ്രാം വെള്ളിമാലയും, രണ്ടു ഗ്രാം സ്വര്‍ണത്തിന്റെ താലിയും നഷ്ടപ്പെട്ടു. ഞായറാഴ്ച എടനീരിലെ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ചും, പൊയിനാച്ചിയിലെ ധര്‍മശാസ്താ ക്ഷേത്രത്തിലും അന്നേദിവസം  കവര്‍ച്ച നടന്നിരുന്നു.

ക്ഷേത്രത്തിലെ സിസിടിവി സംവിധാനം തകര്‍ത്ത്  ഒരു പവന്റെ ആഭരണം 6500 രൂപ,സിസിടിവിയുടെ ഡിവിആര്‍, അഞ്ച് ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിചെടുത്തു.മഞ്ചേശ്വരം  പാവളയില്‍, പള്ളിയുടെ  നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുകയും, ചെയ്തു. ചെര്‍ക്കള-കല്ലടുക്ക അന്തസംസ്ഥാന പാതയില്‍ ഗുരുദേവ ക്ഷേത്രത്തില്‍ പൂട്ട് തകര്‍ത്ത് ഭണ്ഡാരം കവര്‍ന്നു.

ശ്രീകോവിലിന് അകത്തും പുറത്തുമുള്ള രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്.  ഇതിനിടയില്‍ വീടും കടകളും കുത്തിത്തുറന്നുള്ള കവര്‍ച്ചകളും നടന്നിട്ടുണ്ട്.

വിവിധയിടങ്ങളില്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ മോഷണം നടന്നുവെന്നാണ് സംശയിക്കുന്നത്. കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേസംഘമെന്നാണ് പോലീസ് നിഗമനം.

ഒരു വഴിക്കെത്തിയാല്‍ ആ പ്രദേശത്തെ ആരാധനാലയങ്ങള്‍ ലക്ഷ്യമിടുകയും കവര്‍ച്ച നടത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് അനുമാനിക്കുന്നത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളവരുടെ സാന്നിധ്യമെന്നാണ് സൂചന. തുടര്‍ച്ചയായി മോഷണം നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories