Share this Article
ചൊക്രമുടി കൈയേറ്റത്തില്‍ പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് സൂചന
Chokramudi encroachment

ഇടുക്കി ചൊക്രമുടി കൈയേറ്റത്തിൽ റവന്യൂ വകുപ്പിന്റെ പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് സൂചന .സ്ഥലം പരിശോധിയ്കാതെ നിർമ്മാണ പ്രവർത്തങ്ങൾക് എൻ ഓ സി നൽകി .

കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി ഉണ്ടാവാനും സാധ്യത .ചൊക്രമുടിയിൽ ഭൂമി വാങ്ങിയ 44 പേരോട് രേഖകളുമായി 14 ന് ഹാജരാകുവാനും നിർദേശം നിർദേശം നൽകി 

ചൊക്രമുടി വിഷയത്തിൽ ഉത്തരമേഖല ഐ ജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘവും റിപ്പോർട് സമർപ്പിച്ചിരിയ്ക്കുന്നത്.

രണ്ട് അന്വേഷണത്തിലും ഗുരുതര ക്രമകേടുകൾ കണ്ടെത്തിയിട്ടുണ്ട്. സർവ്വേ നടപടികൾ, നിർമ്മാണത്തിനായി നൽകുന്ന എൻ ഓ സി തുടങ്ങിയ വിഷയങ്ങളിൽ എല്ലാം ക്രമക്കേടുകൾ നടന്നു. കൃത്യമായ അതിർത്തി നിർണ്ണയിക്കാതെ ക്രമ വിരുദ്ധമായാണ് ഉടുമ്പഞ്ചോല സർവ്വേയർ സർവ്വേ പൂർത്തീകരിച്ചത്.

നിർമ്മാണത്തിന് എൻ ഓ സി നൽകുന്നതിനായി വില്ലേജ്, താലൂക് തല ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തിയിട്ടില്ല എന്നും റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർസിയ്ക്കുന്നതയാണ്സൂചന 

മേഖലയിലെ മറ്റൊരു റിസോർട്ടിലും ക്രമക്കേട് ഉണ്ടെന്നും കണ്ടെത്തിയതായും സൂചന ഉണ്ട് . ഇവിടെയും ഭൂമിയ്ക് കൃത്യമായ രേഖകൾ ഇല്ല. എൻ ഓ സി യോ പെർമിറ്റോ ഇല്ലാതെയാണ് ഈ റിസോർട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൈയേറ്റത്തിനും അനധികൃത നിർമ്മാണത്തിനും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിയ്ക്കാനും റിപ്പോർട്ടിൽ ശുപാർശ ഉണ്ട്, അതേസമയം ഇവിടെ ഭൂമി വാങ്ങിയ 44 പേരോട് വരുന്ന 14 ന് കൈവശ അവകാശം തെളിയിക്കുന്ന രേഖകളുമായി ഹാജരാകുവാൻ അവശ്യപെട്ട് സബ് കളക്ടർ നോട്ടീസ് നൽകിയിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories