Share this Article
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; 94 കാരന്‍ അറസ്റ്റില്‍

Sexual assault of a minor girl; A 94-year-old man was arrested

മുല്ലപ്പൂ വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ  94 കാരൻ അറസ്റ്റിൽ. തൃശ്ശൂർ പുന്നയൂർക്കുളം  സ്വദേശി  കുട്ടനെയാണ്  വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത് .  

കടയിൽ സാധനം വാങ്ങി തിരികെ വരുകയായിരുന്ന 11 വയസ്സുകാരിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. മുല്ലപ്പൂ  തരാം എന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു. വീടിൻ്റെ പിന്നിലേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കുട്ടനെ  തള്ളി മാറ്റി കുട്ടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന്  വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. വീട്ടുകാർ  നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം വടക്കേക്കാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories