കനത്ത മഴയില്‍ തകര്‍ന്ന പാലക്കാട് പട്ടാമ്പി പാലം വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിബന്ധനകള്‍ പ്രകാരമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
കഴിഞ്ഞ ദിവസം മന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പാലം തുറന്നുകൊടുക്കാന്‍ തീരുമാനമായത്. കയറും വീപ്പയും കൊണ്ടാണ് താല്‍ക്കാലിക കൈവരി ഒരുക്കിയിയത്. ഒരു സമയം ഒരു ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ കടത്തിവിടുന്നത്.
വാഹനങ്ങളുടെ സുഖമമായ യാത്രയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ പാലത്തിന്റെ ഇരുവശങ്ങളിലും നിയോഗിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു.
കനത്ത മഴയില്‍ പട്ടാമ്പിപാലം പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയതോടെ പാലത്തിന്റെ കൈവരികള്‍ ഒഴുകിപ്പോയതോടെയാണ് വാഹന ഗതാഗതം നിര്‍ത്തലാക്കിയത്. പാലത്തിലൂടെ വാഹന ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുടരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം പുതിയപാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.