തൃശ്ശൂർ ഡി സി സി ഓഫീസിലെ സംഘർഷത്തിൽ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് എതിരെ കേസ് എടുത്ത് ഈസ്റ്റ് പൊലീസ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ , യൂത്ത് കോൺഗ്രസ്സ് നേതാവ് പഞ്ചു തോമസ് എന്നിവർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സജീവന് പുറമെ ഏഴ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും , ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഡിസിസി പ്രസിഡണ്ടിനും 20 പേർക്കും എതിരെ രാവിലെ കേസെടുത്തിരുന്നു.