മൂന്നു വയസ്സും മാത്രം പ്രായമുള്ള തൃശ്ശൂർ സ്വദേശി ലൂക്കാ ജയ്സൺ എന്ന കൊച്ചുമുടുക്കാൻ സ്വന്തമാക്കിയത് ഇന്ത്യൻ റെക്കോർഡും, വേൾഡ് റെക്കോർഡും. മൈക്രോസോഫ്റ്റ് പെയിന്റിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ചിത്രങ്ങൾ വരച്ച് നിറം നൽകിയതിനാണ് റെക്കോർഡ്..
മൈക്രോസോഫ്റ്റ് പെയിൻ്റിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു കുട്ടി വരച്ചതും നിറം നൽകിയതും ആയ പരമാവധി ചിത്രങ്ങൾ എന്ന വിഭാഗത്തിലാണ് റെക്കോർഡ്. 3 വയസ്സും 8 മാസവും 19 ദിവസവും മാത്രമാണ് തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി ലൂക്കാ ജയ്സന്റെ പ്രായം.
മൈക്രോസോഫ്റ്റ് പെയിൻ്റിൽ 8 രൂപങ്ങൾ നിർമ്മിക്കുകയും നിറം നൽകുകയും ചെയ്തു, കുണ്ടന്നൂർ ചുങ്കം ചെറുവത്തൂർ ജെയ്സൺ - ഷെറിൻ ദമ്പതികളുടെ മകനായ ലൂക്കാ അച്ഛനും അമ്മയും കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് കണ്ടാണ് കമ്പ്യൂട്ടറിൽ ആകൃഷ്ഠനായത്. ഇതു മനസ്സിലാക്കിയ രക്ഷിതാക്കൾ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലനം നൽകുകയായിരുന്നു.
പിന്നീട് മകന്റെ വേഗതയിലുള്ള ചിത്രം വരയും നിറം നൽകലും കണ്ടതോടെ പിതാവാണ് വീഡിയോ റെക്കോർഡ് ചെയ്ത് അവാർഡിനായി അയച്ചുകൊടുത്തത് . ഏഴു മിനിറ്റിൽ 8 ചിത്രങ്ങൾക്ക് രൂപം നൽകുകയും അതിന് കളർ ചെയ്യുകയും ചെയ്തതിനാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും, ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയത്.
കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് 21 ആം നമ്പർ അംഗനവാടിയിലാണ് ലൂക്കാ കൂട്ടുകാരുമൊത്ത് അറിവിൻ്റെ അക്ഷങ്ങൾ സ്വായത്തമാക്കുന്നത് . ടീച്ചർ കെ.കെ.ചന്ദ്രികയും, ഹെൽപ്പർ റീനയുമാണ് ലൂക്കയ്ക്ക് അറിവിന്റെ വെളിച്ചും പകർന്നു നൽകുന്നത്.