തൃശൂര്‍: ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായിരുന്ന ഇ രഘുനന്ദന്‍(74)അന്തരിച്ചു. അക്കിക്കാവ് ഇളയിടത്ത് കുടുംബാംഗമാണ് അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനം ശേഷം തൃശ്ശൂര്‍ മെഡിക്കല്‍കോളജിനു നല്‍കും.
ഭാര്യ അഡ്വ. രമാരഘുനന്ദന്‍ മഹിളാമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന ഉപാധ്യക്ഷയുമാണ്. മകള്‍ അഡ്വ. ലക്ഷ്മി, മരുമകന്‍ അഡ്വ. ശ്യാംജിത് ഭാസ്‌ക്കരന്‍. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിട്ടുനൽകും