Share this Article
image
45 ദിവസം കൂടി കഴിഞ്ഞാൽ വിളവെടുക്കാമായിരുന്നു എല്ലാം നാശമായിപ്പോയി
After another 45 days it could have been harvested and everything was ruined

ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രാജാ കാട്ടിൽ ഏത്തവാഴ കൃഷി കാറ്റിൽ നശിച്ചു. പന്താങ്കൽ തുളസിയുടെ 500 ഓളം വാഴകളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. ബാങ്ക് വായ്പ എടുത്തു നടത്തിയ കൃഷിയാണ് പൂർണമായും നശിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി മഴയ്ക്കൊപ്പം അതിശക്തമായ കാറ്റാണ് ഇടുക്കി മലയോരത്ത് രേഖപ്പെടുത്തിയത്. കാറ്റിൽ മരങ്ങൾ കടപുഴകിയും മറ്റും നാശനഷ്ടങ്ങൾ ഉണ്ടായതിനൊപ്പം.  ശക്തമായ കാറ്റിൽ 500 ഓളം ഏത്തവാഴകൾ  ഒടിഞ്ഞു നശിച്ചു. രാജാക്കാട് സ്വദേശി പന്താങ്ങൽ തുളസിയുടെ വാഴകൃഷിയാണ് നശിച്ചത്. ബാങ്ക് വായ്പയെടുത്തു നടത്തിയ കൃഷി പൂർണമായി നശിച്ചതോടെ കർഷകൻ കടക്കണിയിലുമായി.

കൃഷി വകുപ്പ് അധികൃതർ നേരിട്ട് എത്തി സന്ദർശനം നടത്തി. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ആനുകൂല്യം വേഗത്തിൽ ലഭിക്കുവാൻ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ആകെ നഷ്ടമായ വാഴകൾക്ക് പരമാവധി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ മാത്രമാണ്. നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories