കണ്ണൂര്‍ ഇരിട്ടി - ചെറുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ നിന്നും ടിക്കറ്റ് മിഷ്യനും പണവും മടങ്ങിയ ബാഗ് മോഷണം പോയി.കണ്ടക്ടറുടെ സീറ്റിന് സമീപത്തുവെച്ചാണ് ബാഗ് മോഷണം പോയത്. മോഷണ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു.
കണ്ണൂര്‍ ചെറുപുഴയില്‍ നിന്നും ഇരിട്ടിയിലെത്തിയ ആനന്ദ് ബസ് തിരിച്ച് ചെറുപുഴയിലേക്ക് പോകുവാന്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടതിനിടയിലാണ് സംഭവം. കണ്ടക്ടര്‍ പുറത്ത് പോയപ്പോഴാണ് ഡോറിന് സമീപത്തെ സീറ്റിന് പുറകുഭാഗത്തുവെച്ച ടിക്കറ്റ് മിഷനും ചില്ലറകള്‍ അടങ്ങിയ ബാഗും മോഷണം പോയത്.
ബസ് ഇരിട്ടി പാലത്തിന് സമീപത്ത് എത്തിയപ്പോള്‍ മിഷ്യന്‍ കാണാത്തതിനെ തുടര്‍ന്ന് നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് പുറകുവശത്തെ സീറ്റില്‍ ഇരുന്നയാള്‍ മിഷ്യനും ചില്ലറയിടങ്ങിയ ബാഗും എടുത്ത് കടന്നുകളയുന്നതായി ശ്രദ്ധയില്‍ പെട്ടത്.ഉടന്‍തന്നെ ബസ്സുടുമ ഇരിട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.