Share this Article
KSRTC ബസിന്റെ ചില്ല് കതകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍
arrested Suspect

കുന്നംകുളം ചൂണ്ടൽ പാറന്നൂരിൽ കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി.. വയനാട് വെളിയമ്പം സ്വദേശി  24 വയസ്സുള്ള ജെയ്സനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസം കേച്ചേരി പാറന്നൂരിൽ വച്ചായിരുന്നു കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായത്. വയനാട് - മൂന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന  ബസ്സിന് നേരെയാണ് പ്രതി പാറന്നൂരിൽ വച്ച് കല്ലെറിഞ്ഞത്. കല്ലേറിൽ കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു.

സംഭവത്തിൽ കെഎസ്ആർടിസിക്ക് നാല്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച് കെഎസ്ആർടിസി ജീവനക്കാർ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ സമയം മേഖലയിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങൾക്ക് നേരെയും പ്രതി കല്ലെറിഞ്ഞതായി പറയുന്നു. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories