Share this Article
മാരാത്ത് കുന്നത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷം; പരാതികള്‍ക്ക് പരിഹാരമില്ലെന്ന് നാട്ടുകാര്‍
street dog

തൃശൂർ വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് വിദ്യാർഥികൾക്ക് നേരെയുള്ള തെരുവുനായ്ക്കളുടെ ആക്രമണം തുടർക്കഥയയാകുന്നു. പരാതികൾക്ക് പരിഹാരമില്ലെന്ന് നാട്ടുകാർ..

ഉച്ചതിരിഞ്ഞു  സ്കൂൾ വിട്ടുവന്ന വിദ്യാർഥിയെ ആക്രമിക്കാൻ കുരച്ചെത്തിയത് 5 ഓളം നായ്ക്കളടങ്ങിയ തെരുവ് നായ് സംഘമാണ്.കഴിഞ്ഞയാഴ്ച്ചയും സമാന സംഭവം പ്രദേശത്തുണ്ടായതായി  നാട്ടുകാർ പറയുന്നു.

ഇന്നലെ  5 മണിയോടെയാണ്  മാരാത്ത്കുന്ന് പാൽ സൊസൈറ്റിക്ക് സമീപം തെരുനായ്ക്കൾ വിദ്യാർഥിക്ക് നേരെ കുതിച്ചെത്തിയത്. വിദ്യാർഥിയുടെ അലർച്ച കേട്ട് ഓടിയെത്തിയ വീട്ടമ്മയുടെ സമയോചിതമായ ഇടപെടലാണ് നായ്ക്കളെ പിൻ തിരിച്ചത്.

ഇരുചക്ര വാഹനങ്ങൾക്ക് പുറകേയും അക്രമണോത്സുകരായ നായ്ക്കൾ കുരച്ച് പായുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

പലപ്പോഴും ഇത്തരം സംഭവങ്ങൾ  അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും  നാട്ടുകാർ കുറ്റപ്പെടുത്തുന്നു..


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories