Share this Article
'അത് ജന്മനാ ഉള്ള പാടാണ്, നുണപരിശോധനയ്ക്ക് തയ്യാര്‍, മാതാപിതാക്കള്‍ തയ്യാറാണോ?'; താൻ സുരക്ഷിതയെന്നും പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ യുവതി '
വെബ് ടീം
posted on 12-06-2024
1 min read
pantheerankavu-domestic-violence-case-update

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പുതിയ വീഡിയോയുമായി പരാതിക്കാരിയായ യുവതി. വിഡിയോയിൽ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി. സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നതായും യുവതി പറയുന്നു.

താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും തന്റെ മാതാപിതാക്കള്‍ അതിന് തയ്യാറാണോയെന്നാണ് അറിയേണ്ടതെന്നും യുവതി പറഞ്ഞു. താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മര്‍ദനമേറ്റതിന്റെതല്ലെന്നും യുവതി പറഞ്ഞു.

കയ്യില്‍ ഉണ്ടായിരുന്ന പരിക്കും റിസപ്ഷന്‍ പാര്‍ട്ടിക്ക് ഡാന്‍സ് കളിച്ചപ്പോള്‍ ഉണ്ടായതാണ്. ഇതാണ് താന്‍ മര്‍ദിച്ചതായി കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മര്‍ദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയില്‍ യുവതി പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories