Share this Article
പ്രായം ഏഴ് മാസം, സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോര്‍ഡുകള്‍; ഇസബല്ല മറിയത്തിന്റെ വിശേഷങ്ങള്‍
Isabella Mariam

പേര് ഇസബല്ല മറിയം, പ്രായം ഏഴ് മാസം, സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോര്‍ഡുകള്‍. 

തൃശൂര്‍ ചാലക്കുടി സ്വദേശി ജിന്‍സന്റെയും നിമ്മിയുടേയും മകള്‍ ഇസബല്ല മറിയമാണ് ചെറുപ്രായത്തില്‍ മൂന്ന് ലോക റെക്കോര്‍ഡുകള്‍ നേടി നാട്ടുകാരേയും വീട്ടുകാരേയും അമ്പരപ്പിച്ചത്. സാധാരണ 9 മാസം തികയുമ്പോഴാണ് കുട്ടികള്‍ പിടിച്ച് നില്‍ക്കാനും ഇരിക്കാനും തുടങ്ങുന്നത്.

എന്നാല്‍ ഇതിന് വ്യത്യസ്തമായി അഞ്ചാം മാസത്തില്‍ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നില്‍ക്കുകയും ഇരിക്കുകയും ചെയ്ത ഇസബെല്ലയുടെ പ്രവര്‍ത്തികളാണ് അവാര്‍ഡിലേക്കെത്തിച്ചത്. ഇന്റര്‍ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവക്ക് പുറമെ യു കെ യിലെ റെക്കോര്‍ഡും ഈ ഇനത്തില്‍ ഇസബല്ല സ്വന്തമാക്കിയിട്ടുണ്ട്.

യു കെ യില്‍ ജോലിനോക്കുന്ന അമ്മ ഡോ. നിമ്മിക്കൊപ്പം നാട്ടിലെത്തിയപ്പോഴാണ് റെക്കോര്‍ഡിനുള്ള അപേക്ഷ നല്കിയത്. അഞ്ചാം മാസത്തില്‍ എഴുന്നേറ്റുനിന്ന മകളുടെ കഴിവ് നിമ്മി വീഡിയോ ആക്കി അയച്ചുകൊടുത്തു. അപേക്ഷ നല്കി ഒരു മാസം തികയും മുമ്പേ റെക്കോര്‍ഡിന് അര്‍ഹയായെന്ന മറുപടി ലഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റും വീട്ടിലെത്തി. 

ജനനിച്ച് 45 ദിവസത്തിനുള്ളില്‍ ഇസബെല്ല കമഴ്ന്നു തുടങ്ങി. മൂന്നാം മാസത്തില്‍ ഇരിക്കുകയും നാലാമത്തെ മാസത്തില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഏഴ് മാസം പിന്നിട്ടപ്പോള്‍ അവിശ്വസിനീയമായ നേട്ടത്തിന് ഏറ്റവും പ്രായം കുറഞ്ഞ റെക്കോര്‍ഡ് ഉടമയായി ഇസബല്ല മാറി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories