Share this Article
image
വെളിച്ചെണ്ണയില്‍ നിന്ന്‌ ഭക്ഷ്യവിഷബാധ; ആദിവാസി വിഭാഗത്തിന് വിതരണം ചെയ്ത കിറ്റില്‍ തട്ടിപ്പെന്ന് ആരോപണം
food poisoning from coconut oil; Allegation of fraud in the kit distributed to tribals

ഇടുക്കി തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തില്‍ ആദിവാസി വിഭാഗത്തിന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റില്‍ തട്ടിപ്പെന്ന് ആരോപണം. ഗുണമേന്മയില്ലാത്തസാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുമേറ്റു. മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവര്‍ഗ വകുപ്പാണ് 13 ഇനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്.

ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ സഹായ കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്തവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. 2018 ൽ സർക്കാർ നിരോധിച്ച  വെളിച്ചെണ്ണയാണ് വിതരണത്തിനെത്തിച്ചത്.  എണ്ണയുടെ കവറിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ 9 അക്കങ്ങളേയുള്ളൂ. നമ്പർ വ്യാജമാണെന്നും ഗുണമേന്മാ പരിശോധന നടത്താതെയാണ് കിറ്റ് വിതരണം നടത്തിയതെന്നുമാണ് ഉപഭോക്താക്കളുടെ ആരോപണം. 

കിറ്റിലെ എണ്ണ ഉപയോഗിച്ച തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര, ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി, വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി എന്നിവിടങ്ങളിൽ ഉള്ളവർക്കാണു ശാരീരിക അസ്വസ്ഥതയുണ്ടായത്.

വെളിച്ചെണ്ണ ഉപയോഗിച്ച വെണ്ണിയാനിയിലെ അറുപത് കുടുംബങ്ങളിൽ ഭക്ഷ്യ വിഷബാധയുണ്ടായി. മേഖലയിലെ പതിനൊന്ന്ഊരുകളിലും ഭക്ഷ്യ വിഷബാധ രൂക്ഷമായതോടെ പ്രദേശത്ത്ആരോഗ്യവകുപ്പ് ക്യാമ്പ് നടത്തി. വെളിച്ചെണ്ണയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റന്നാണു സംശയം.

ഇടുക്കി ജില്ലയിൽ നിന്ന് ആദിവാസി ഏകോപന സമിതിയുംഐടിഡിപിയും വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു. എന്നാൽ ഫലം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തതായാണ് കണക്ക്. ഇതിൽ ചിലയിടങ്ങളിൽ വിതരണം ചെയ്ത കിറ്റിലാണ് നിരോധിച്ച വെളിച്ചെണ്ണ ഉൾപ്പെടുത്തിയിരുന്നത് എന്നാണ് സൂചന.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories