Share this Article
image
ഇടുക്കി മൂന്നാര്‍ പോതമേട് മേഖലയില്‍ പട്ടാപകല്‍ കാട്ടാനകളിറങ്ങി
wild elephants

ഇടുക്കി മൂന്നാര്‍ പോതമേട് മേഖലയില്‍ പട്ടാപകല്‍ കാട്ടാനകളിറങ്ങി.പോതമേട് സ്വകാര്യ റിസോര്‍ട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കഴിഞ്ഞ ദിവസം പകൽ കാട്ടാനകളെത്തിയത്.

ദിവസംതോറും ഹൈറേഞ്ച് മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ചു വരുന്ന സ്ഥിതിയാണുള്ളത്.കാട്ടാനകള്‍ ഇതുവരെ എത്താത്ത ഇടങ്ങളില്‍ വരെ കാട്ടാനകളുടെ സാന്നിധ്യമുണ്ടാകുന്ന സ്ഥിതിയുണ്ട്.രാത്രികാലത്ത് മാത്രമല്ല പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകള്‍ ജനവാസ മേഖലകളിലൂടെ സ്വരൈ്യവിഹാരം നടത്തുന്നു.

മൂന്നാര്‍ പോതമേട് മേഖലയില്‍ പട്ടാപകല്‍ കാട്ടാനകള്‍ റോഡിലിറങ്ങി.പോതമേട് സ്വകാര്യ റിസോര്‍ട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കാട്ടാനകളെത്തിയത്.കാട്ടാനകള്‍ പിന്നീട് പ്രദേശത്ത് നിന്നും പിന്‍വാങ്ങി.ജനവാസ മേഖലകളില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരുന്നത് ആശങ്കക്ക് വഴിയൊരുക്കുന്നുണ്ട്.

വനത്തില്‍ തീറ്റ ലഭ്യതയുള്ള മഴക്കാലത്ത് കാട്ടാനശല്യം ഇത്രത്തോളം രൂക്ഷമെങ്കില്‍ വേനല്‍കനക്കുന്നതോടെ കാട്ടാനകള്‍ കൂട്ടമായി കാടിറങ്ങുമോയെന്നാണ് ആശങ്ക.കാന്തല്ലൂര്‍, മറയൂര്‍ മേഖലകളില്‍ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories