Share this Article
image
യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാം പ്രതി പിടിയില്‍

Second accused arrested in Yuva Morcha leader Periyambalam Manikandan murder case

യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ രണ്ടാം പ്രതി തൃശൂർ  വടക്കേക്കാട് പോലീസിന്റെ പിടിയിൽ..ചാവക്കാട് പുതിയങ്ങാടി സ്വദേശി നസറുള്ള യാണ്   5വർഷത്തിന് ശേഷം പാവറട്ടി  പാടൂരിൽ നിന്നും പിടിയിലായത്..

വ്യാഴാഴ്ച്ച പുലർച്ച രണ്ട് മണിയോടെയാണ്  വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ പാവറട്ടിയിൽ നിന്നും  പ്രതിയെ  അറസ്റ്റ് ചെയ്തത് . 2004 ജൂൺ 12 നാണ് മണികണ്ഠ‌നെ കൊലപ്പെടുത്തിയത്.

കേസിൽ പ്രതിയായ നസറുള്ള വിചാരണ നടന്ന സമയത്താണ് ഒളിവിൽ പോയത്.വിദേശത്തും നാട്ടിലുമായി അബ്ദുൽ ഷുക്കൂർ എന്ന വ്യാജ പേരിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു നസറുള്ള.പാടൂരിലെ ഭാര്യ വീട്ടിൽ ഇടയ്ക്കിടെ പ്രതി വന്ന് പോവാറുള്ള വിവരം ലഭിച്ചതനുസരിച് നടത്തിയ പരിശോധനയിലാണ് അതി സാഹസീകമായി നസറുള്ളയെ പോലീസ് പിടികൂടിയത്.

ആന്റി ടെററിസ്റ്റ് സ്ക്വാഡ്, ക്രൈബ്രാഞ്ച് ഉൾപ്പെടെ വിവിധ കുറ്റാന്വേഷണ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്തു. വൈകിട്ടോടെ കനത്ത സുരക്ഷയിൽ പ്രതിയെ  തൃശ്ശൂർ സെഷൻസ് കോടതിയിൽ  ഹാജരാക്കി. യൂത്ത് കോൺഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories