കോഴിക്കോട് ഡോക്ടർ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പറമ്പ് ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന ഡോ.റാം മനോഹർ, ഭാര്യ ഡോ.ശോഭ റാം മനോഹർ എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹ പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.